ദീപികക്കും രണ്‍വീറിനും അപൂര്‍വ വിവാഹ സമ്മാനം നല്‍കി ഫറാ ഖാന്‍

single-img
17 November 2018

കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരജോഡികളായ ദീപിക പദുകോണിനും രണ്‍വീര്‍ സിങ്ങിനും സംവിധായിക ഫറാ ഖാന്‍ നല്‍കിയ വിവാഹസമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. പരസ്പരം കൈകോര്‍ത്തു കൊണ്ടുള്ള ദീപ് വീര്‍ ജോഡികളുടെ കൈകളുടെ പതിപ്പ്‌ രേഖപ്പെടുത്തിയ വേറിട്ടൊരു മൊമന്റോയാണ് ഫറാഖാന്‍ താരദമ്പതികള്‍ക്കായി സമ്മാനിക്കുന്നത്.

ഫറാ ഖാനു വേണ്ടി ഈ പേഴ്‌സണലൈസ്ഡ് ഹാന്‍ഡ് ഇംപ്രെഷന്‍ ഡിസൈന്‍ ചെയ്ത് നല്‍കിയിരിക്കുന്നത് ലൈഫ്- കാസ്റ്റിംഗ് ആര്‍ട്ടിസ്റ്റായ ഭാവ്‌ന ജസ്രയാണ്. കാസ്റ്റിംഗ് ഇംപ്രെഷന്‍ ആര്‍ട്ടിലൂടെ സ്വര്‍ണം, വെള്ളി, വെങ്കലം പോലുളള മെറ്റലുകളില്‍ കൈകളുടെയും കാലുകളുടെയും ഇംപ്രെഷന്‍ പതിപ്പിച്ച് അവയെ മനോഹരമായ ഓര്‍മ്മശില്പങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.