അക്ഷരഹാസന്റെ നഗ്ന ചിത്രങ്ങൾ ചോർത്തിയ മുൻകാമുകൻ പ്രതിക്കൂട്ടിൽ

single-img
17 November 2018

കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന വിവാദത്തില്‍ മുന്‍കാമുകന്‍ തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും. മുംബൈ മിററാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ അക്ഷരയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു.

അക്ഷരാഹാസനും തനൂജ് വീർവാണിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും 2016 ൽ വേർപിരിയുകയായിരുന്നുവെന്നും െപാലീസ് പറയുന്നു. അക്ഷരാ തന്റെ സ്വകാര്യ ചിത്രങ്ങൾ തനൂജുമായി പങ്കുവെച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് സംശയം തനൂജിലേയ്ക്കും നീണ്ടത്. അക്ഷയ തനൂജുമായുളള ബന്ധം അവസാനിപ്പിച്ചതിലുളള വൈരാഗ്യമാകാം ഇത്തരമൊരു കാര്യത്തിലേയ്ക്ക് തനൂജിനെ നയിച്ചിട്ടുണ്ടാകുകയെന്നതാണ് പൊലീസിന്റെ നിഗമനം.

എന്നാൽ സംഭവം നിർഭാഗ്യകരമാണെന്നും തന്റെ കയ്യിൽ അക്ഷരയുടെ ചിത്രങ്ങൾ ഇല്ലെന്നും തനൂജ് പ്രതികരിച്ചു. അത്തരമൊരു തരംതാണ പ്രവൃത്തി ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും തനൂജ് പറഞ്ഞു.

മീ ടു ക്യാംപെയ്നുകളുമായി ഒരു ദേശം തന്നെ ഉയർത്തെഴുന്നേൽക്കുമ്പോൾ ഇവിടെ കുറച്ച് ആളുകൾ ഒരു പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പരസ്പരം പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണെന്ന് നടി കുറ്റപ്പെടുത്തിയിരുന്നു. ചിത്രങ്ങൾ മോർഫ് ചെയ്തതല്ല.ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്ക് അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു.

ഈ ചിത്രങ്ങള്‌ പിന്നീട് മറ്റുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവച്ചത് എന്നെ പേടിപ്പെടുത്തുകയാണ്. നിങ്ങള്‍ എല്ലാവരും ഇതിൽ പങ്കുചേർന്നു.’–അക്ഷര കുറിച്ചു. മുംബൈ പൊലീസിലും സൈബർ സെല്ലിലും അക്ഷര ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ചിത്രങ്ങൾ ലീക്ക് ചെയ്ത ആളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.’–അക്ഷര പറഞ്ഞു.

‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് നായകനായ വിവേകത്തിലാണ് അക്ഷര അവസാനമായി അഭിനയിച്ചത്.നേരത്തെ നടി ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.