മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയെന്ന് അഡ്വ. ജയശങ്കര്‍

single-img
17 November 2018

ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായി വിമാനത്താവളത്തിൽ നിന്ന് മടങ്ങി പോയതിന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നതൊക്കെ മുഖ്യന്റെ വായ്ത്താരിയാണ്. ശബരിമലയിൽ തൊഴാനെത്തിയ രഹനാ ഫാത്തിമ ഇപ്പോൾ മതവ്രകാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ ദേവസ്വം ബോ‌ർഡ് സാവകാശ ഹർജി തേടി സുപ്രീം കോടതിയെ സമീപിക്കുകയാണെന്നും ജയശങ്കർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ജയശങ്കറിന്റെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പളളിക്കെട്ട് ശബരിമലയ്ക്ക് കല്ലും മുളളും കാലുക്ക് മെത്തൈ..

തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായി മുന്‍കൂര്‍ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.

മണ്ഡലപൂജയ്ക്ക് മുംബൈയില്‍ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആര്‍എസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.

സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോള്‍ തന്നെ, ദേവസ്വം ബോര്‍ഡ് ‘സാവകാശ’ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.

മുഖ്യന്റെ വാക്കും പഴയ ചാക്കും