രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു

single-img
16 November 2018

ഇന്ധന വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.44 രൂപയും ഡീസലിന് 77.14 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 79.04 രൂപയായി. ഡീസലിന് 75.68 രൂപയും.