നെഹ്രുവിനെ പറ്റിയുള്ള ടീച്ചറുടെ ഓട്ടന്‍തുള്ളല്‍ വീഡിയോ വൈറല്‍

single-img
16 November 2018

ശിശുദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നെഹ്രു ആരാണെന്നു പറഞ്ഞു മനസ്സിലാക്കുന്ന ഒരു ടീച്ചറുടെ ഓട്ടന്‍തുള്ളല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നെഹ്‌റുവിന്റെ ജന്‍മദേശം അലഹബാദെന്നറിയുക നമ്മള്‍ എന്ന വരികളോടെയാണ് ടീച്ചര്‍ ഓട്ടന്‍ തുള്ളല്‍ തുടങ്ങുന്നത്.

വീഡിയോ കണ്ട എല്ലാവരും കുട്ടികളോടുള്ള ഈ അധ്യാപികയുടെ ആത്മാര്‍ഥതയും സ്‌നേഹവും പ്രശംസിക്കുകയാണ്. ടീച്ചറുടെ ഈ രീതിയിലൂടെ കുട്ടികള്‍ നെഹ്രുവിനെ കൂടുതല്‍ മനസ്സിലാക്കും എന്നാണു ചിലരുടെ കമന്റുകള്‍. എന്നാല്‍ അധ്യാപികയുടെ ഈ ആത്മാര്‍ഥതയെയും പരിഹസിക്കുന്ന ചിലരുണ്ട്.

https://www.youtube.com/watch?v=lc6T5yMZt_E