ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

single-img
16 November 2018

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളിയായ ബിബിഎ വിദ്യാര്‍ഥി മരിച്ചു. തിക്കോടി പെരുമാള്‍പുരം മണലൊടി പറമ്പില്‍ ടി.കെ.ഹാഷിമിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (22) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11ന് മുഹമ്മദ് യാസീന്‍ ഓടിച്ചിരുന്ന കാര്‍ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇതിനിടെ മറ്റൊരു വാഹനവും വന്നിടിക്കുകയുമായിരുന്നു. മുഹമ്മദ് യാസീന്റെ കുടുംബം വര്‍ഷങ്ങളായി ഖത്തറിലാണ് താമസം.