കുതിച്ചു പായുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ

single-img
15 November 2018

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി. ചെന്നൈ ഏഗ്മോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറത്തുവന്ന വീഡിയോ ശ്വാസമടക്കിയാകും ആളുകള്‍ കണ്ടിട്ടുണ്ടാകുക. കുതിച്ചുപായുന്ന ട്രെയിനില്‍ കയറാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാല്‍ ശ്രമം വിജയിക്കാതിരുന്നതോടെ വലിയ ദുരന്തമുണ്ടാകേണ്ടതായിരുന്നു.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലേക്കാണ് യുവാവിന്റെ കാല് പതിച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. യുവാവിന്റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹമാണ് നവമാധ്യമങ്ങളില്‍.