പാലക്കാട് സി.പി.എമ്മിന് തിരിച്ചടി; സിപിഐ അംഗത്തിന്റെ പിന്തുണയോടെ തെങ്കര പഞ്ചായത്തിലെ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു

single-img
15 November 2018

പാലക്കാട്: തെങ്കര പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. 17 അംഗ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. വിപ്പ് ലംഘിച്ച് സിപിഐ അംഗം പ്രസന്ന യുഡിഎഫിന് വോട്ട് ചെയ്തതോടെ മത്സരം നറുക്കെടുപ്പിലേക്ക് നീങ്ങി. നറുക്കെടുപ്പില്‍ മുസ്‌ലിം ലീഗിലെ എ സലീനയെ പ്രസിഡണ്ടായി തിരഞ്ഞെടുകയായിരുന്നു.

ഏഴ് അംഗങ്ങളുള്ള സിപിഎമ്മിന് സ്വതന്ത്രന്റേതടക്കം എട്ട് വോട്ടുകള്‍ ലഭിച്ചു. ഏഴ് അംഗങ്ങള്‍ തന്നെയുള്ള യുഡിഎഫിന് സിപിഐയുടെ വോട്ടുകൂടി ലഭിച്ചതോടെ പ്രസിഡണ്ട് സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പ് സമനിലപാലിക്കുകയായിരുന്നു. ഇതിനിടെ ബിജെപി അംഗത്തിന്റെ പിന്തുണ യുഡിഎഫ്, മുന്നണിയുടെ ലെറ്റര്‍പാഡില്‍ ആവശ്യപ്പെട്ടെന്ന ആരോപണവും ഉയര്‍ന്നു. ബിജെപിക്ക് ഒരംഗം മാത്രമേയുള്ളൂ പഞ്ചായത്തില്‍. വോട്ടെടുപ്പില്‍ ഈ അംഗം വിട്ടു നില്‍ക്കുകയും ചെയ്തു. ജില്ലയില്‍ സി.പി.എമ്മിലും സി.പി.ഐയിലും ഭിന്നത രൂക്ഷമായിരുന്നു.