പാമ്പാട്ടി കഴുത്തിലിട്ടുകൊടുത്ത മൂര്‍ഖന്റെ കടിയേറ്റ് യുവാവ് മരിച്ചു; വീഡിയോ

single-img
15 November 2018

ആന്ധ്രാപ്രദേശ് നെല്ലൂരിലെ മംഗലംപാടില്‍ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മൂര്‍ഖനുമായെത്തിയ രാമയ്യ എന്ന പാമ്പാട്ടി പ്രകടനം നടത്തുന്നതിനിടെയാണ് ഇരുപത്തിനാലുകാരനായ ജഗദീശ് എന്ന യുവാവ് സുഹൃത്തുക്കളുമായി അവിടെയെത്തിയത്. രാമയ്യ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ജഗദീശ് പാമ്പിനെ കഴുത്തില്‍ ഇടുകയായിരുന്നു.

ഇതിനിടെ പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പാമ്പിന്റെ വിഷം നീക്കിയിരുന്നതാണെന്നും വിഷമില്ലെന്ന ധാരണയിലാണ് കഴുത്തിലിടാന്‍ നിര്‍ബന്ധിച്ചതെന്നും രാമയ്യ പറഞ്ഞു. രാമയ്യ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാമയ്യയ്‌ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.