മാധ്യമങ്ങൾ ഔട്ട്; സുരക്ഷാവലയത്തിൽ രൺവീറും ദീപികയും വിവാഹിതരായി

single-img
15 November 2018

ബോളിവുഡ് താരജോഡികളായ ദീപികയും റണ്‍വീര്‍ സിംഗും ജീവിതത്തിലും ഒന്നിച്ചു. ഇറ്റലിയില്‍ നടന്ന പരമ്പരാഗത കൊങ്കിണി ചടങ്ങുകളോടെ ഇരുവരും വിവാഹിതരായി.ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ വച്ചാണ് വിവാഹ സത്ക്കാരം. വിവാഹ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വിവാഹ ചടങ്ങിനെത്തിയവരോട് ചിത്രങ്ങള്‍ തങ്ങളുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം പങ്കുവച്ചു കഴിഞ്ഞു. അനുഷ്ക ശര്‍മ്മയെ അണിയിച്ചൊരുക്കിയ സബ്യാസാച്ചി ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ദീപിക ധരിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. വിവാഹം ഉത്തരേന്ത്യന്‍ ആചാരപ്രകാരവും നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ കരണ്‍ ജോഹര്‍ ആണ് ഇരുവരെയും ആശംസിച്ച് ആദ്യം സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്.

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അവരോടും വിവാഹ സമ്മാനങ്ങൾ ഒന്നും വേണ്ടെന്നാണ് ഇരുവരുടെയും ആവശ്യം. ആ തുക ജീവകാരുണ്യ പ്രവർത്തികൾക്കായി ഉപയോഗിക്കാനും ഇവർ അഭ്യർത്ഥിക്കുന്നു. ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യർത്ഥന. സ്വകാര്യത ഉറപ്പു വരുത്തിയാണ് വിവാഹചടങ്ങുകളെല്ലാം സംഘടിപ്പിക്കുന്നത്.