ഇന്നലെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തവര്‍ പൈലറ്റിന്റെ വാക്കുകേട്ട് ആ കാഴ്ച കണ്ട് അമ്പരന്നു

single-img
15 November 2018

‘എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം’. ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇന്‍ഡിഗോയുടെ 6ഇ 314 വിമാന യാത്രക്കിടെ പൈലറ്റ് മൈക്കിലൂടെ വിളിച്ചുപറഞ്ഞതു കേട്ടാണ് പലരും ആ മനോഹര കാഴ്ച കണ്ടത്.

പത്ത് മിനിറ്റു മുന്‍പ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു ജിസാറ്റ്–29 ഉപഗ്രഹദൗത്യവുമായി പറന്നുയര്‍ന്ന ജിഎല്‍എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത്. വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ഇന്നലെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.