‘സര്‍ക്കാര്‍’ വിവാദത്തിനിടയില്‍ വിജയ്‌യുടെ പുതിയ സിനിമ പ്രഖ്യാപിച്ചു

single-img
14 November 2018

വിജയ് മുരുഗദോസ് ചിത്രം സര്‍ക്കാരിന്റെ പേരില്‍ വിവാദങ്ങള്‍ പുകയുകയാണ്. അറ്റ്‌ലിയുടെ സംവിധാനത്തിലെത്തിയ മുന്‍ ചിത്രം മെര്‍സലും വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിച്ചത്. ഇപ്പോഴിതാ മെര്‍സലിനും തെരിയ്ക്കും ശേഷം വിജയ്അറ്റ്‌ലി കൂട്ടുകെട്ടില്‍ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണവിതരണ കമ്പനിയായ എ.ജി.എസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. വിജയിയുടെ 63ാമത്തെ ചിത്രമാണിത്. എ.ജി.എസിന്റെ സാരഥിയായ അര്‍ച്ചന കല്‍പതിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ അര്‍ച്ചന പുറത്ത് വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും. 2019 ദീപാവലിക്ക് ചിത്രം പുറത്തിറങ്ങും.