ഇന്ന് ഒരു ചായവില്‍പ്പനക്കാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണം നെഹ്‌റുവാണ്; വായടപ്പിക്കുന്ന മറുപടി നല്‍കി ശശി തരൂര്‍

single-img
14 November 2018

നെഹ്‌റു രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും സൃഷ്ടിപരമായ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി ശശി തരൂര്‍. ഏതൊരു സാധാരണക്കാരനും രാജ്യത്തിന്റെ പരമോന്നത പദത്തിലേക്കെത്താന്‍ തക്കവിധം ഇന്ത്യയുടെ സാമൂഹ്യഘടനയെ രൂപപ്പെടുത്തിയത് നെഹ്‌റുവാണ്.

ഇന്ന് ഒരു ചായവില്‍പനക്കാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണം നെഹ്‌റുവാണെന്നും തരൂര്‍ പറഞ്ഞു. ശിശുദിനമായി കൊണ്ടാടുന്ന നെഹ്‌റുവിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

നെഹ്‌റു പിന്‍ഗാമിയായി മകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന തെറ്റായ ആരോപണങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടി നടത്തിയിരിക്കുന്നു. എന്നാല്‍, ഒരവസരത്തില്‍ പോലും ഒരാളെയും പിന്‍ഗാമിയാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.