പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

single-img
14 November 2018

മുണ്ടൂര്‍: ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു. പാലക്കാട് മുണ്ടൂര്‍ വാലി പറമ്പില്‍ പഴനിയാണ്ടി (60) ആണ് വെട്ടേറ്റ് മരിച്ചത്. കിടന്നുറങ്ങുന്ന ഗ്യഹനാഥനെ ഭാര്യ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.