മുട്ടന്‍ പണി പ്രതീക്ഷിച്ചെത്തിയ ചെക്കനും പെണ്ണിനും കിട്ടിയത് ഒരു നൊസ്റ്റാള്‍ജിക് സര്‍പ്രൈസ്; വിവാഹ വീഡിയോ വൈറല്‍

single-img
14 November 2018

ആരും ഇതുവരെ കൊടുക്കാത്ത എട്ടിന്റെ പണിതന്നെ കൊടുത്ത് സുഹൃത്തുക്കളുടെ കല്ല്യാണം ആഘോഷമാക്കാനാണ് ഇന്ന് എല്ലാവരും ശ്രമിക്കാറുള്ളത്. അങ്ങനെയുള്ള കാലത്ത് നല്ലൊരു പണി പ്രതീക്ഷിച്ചെത്തിയ ചെക്കനും പെണ്ണിനും കിട്ടിയത് ഒരു നൊസ്റ്റാള്‍ജിക് സര്‍പ്രൈസ്.

വിവാഹശേഷം ഭക്ഷണം കഴിക്കാനിരുന്ന വധുവിന്റെയും വരന്റെയും മുന്‍പില്‍ നിന്നു സുഹൃത്തുക്കള്‍ ഇല എടുത്തു മാറ്റി. സാധാരണഗതിയില്‍ എന്തോ ഒരു പണി തന്നെ പ്രതീക്ഷിച്ചു ഇരുവരും. വൈകാതെ ഇവരുടെ മുന്‍പില്‍ രണ്ടു പൊതികളെത്തി. പണി എന്താണെന്ന ശങ്കയോടെ തുറന്നു നോക്കിയ വധുവിന്റെ മുഖത്ത് സന്തോഷവും അദ്ഭുതവും വിരിഞ്ഞു. ‘പൊതിയില ചോറ്’. ഈ പണി കണ്ട് വരനും സന്തോഷം.

എത്ര വില കൂടിയ സദ്യയായാലും ഈ പൊതിയില ചോറിന്റെ രുചി കിട്ടില്ലല്ലോ!. ആ സ്‌നേഹത്തിന്റെ രുചിയൂറുന്ന ഭക്ഷണം ആസ്വദിച്ച് തന്നെ അവര്‍ കഴിച്ചു. ആഘോഷമെന്ന പേരില്‍ വധുവിനെയും വരനെയും മാനസിക സംഘര്‍ഷത്തിലാക്കുന്ന പ്രവൃത്തികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ സര്‍പ്രൈസ് സമ്മാനിച്ച കൂട്ടുകാരെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ‘പണി’ വൈറലാവുകയാണ്.

കൂട്ടുകാർ.. കല്യാണ പന്തിയിൽ നിന്ന് വധു വരൻ മാർക്കു ഒരടിപൊളി ഗിഫ്റ്റ് കൊടുത്തു 😍😍ഇത് തികച്ചും മനസ്സിന് സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണ് ….വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ചിന്തിച്ചത് എന്തെങ്കിലും തരികിട യായിരിക്കും എന്ന് എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു …ആ നല്ല കുട്ടുകാരന്മാർക്ക് ഒരായിരം നന്മകൾ നേരുന്നു …..

Posted by Variety Media on Monday, November 12, 2018