സ്റ്റേജില്‍നില്‍ക്കെ പോലീസുകാര്‍ മോശമായി പെരുമാറി; ആരോപണവുമായി യുവ ഗായിക

single-img
14 November 2018

പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപുരിലെ ഡാന്റോണണ്‍ പോലീസ് സ്റ്റേഷനില്‍ സാംസ്‌കാരിക പരിപാടിക്കിടെ പോലീസുകാര്‍ മോശമായി പെരുമാറിയതായി റിയാലിറ്റി ഷോ മത്സരാര്‍ഥിയും ഗായികയുമായ മെഘ്‌ല ദാസ്ഗുപ്ത. വേദിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ പോലീസുകാരുടെ അരികിലേക്കു നീങ്ങിനില്‍ക്കാന്‍ നിര്‍ദേശിച്ചെന്നും ഈ സമയം തനിക്ക് മോശം അനുഭവം നേരിട്ടെന്നും പെണ്‍കുട്ടി പറയുന്നു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇരിക്കുമ്പോഴാണ് സംഘാടകര്‍ തന്നോട് ഇക്കാര്യം നിര്‍ദേശിച്ചതെന്നും ഇവര്‍ പറയുന്നു. ഫാസ്റ്റ് നമ്പര്‍ പാടാനും നൃത്തംചെയ്യാനും പോലീസുകാര്‍ ആവശ്യപ്പെട്ടു. താന്‍ അവിടെനിന്നും ജീവനോടെ രക്ഷപ്പെ വിചാരിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തനിക്ക് നേരിട്ട ക്രൂരപീഡനം പെണ്‍കുട്ടി വിവരിച്ചത്.