മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

single-img
14 November 2018

ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ‘ലൈവ്‌വെയര്‍’ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. അടുത്ത വര്‍ഷത്തോടെ ലൈവ്‌വെയര്‍ യൂറോപ്പിലും അമേരിക്കയിലും വില്‍പനയ്‌ക്കെത്തും.

ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ് വെയര്‍. ഓറഞ്ച്ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് രൂപകല്‍പന. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെഷന്‍.

74 എച്ച്പി പവര്‍ നല്‍കുന്ന 55kW മോട്ടോറാണ് നല്‍കിയിരുന്നത്. ഡ്രൈവിങ്ങ് കൂടുതല്‍ സുഖമമാക്കാന്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി റൈഡ് മോഡ്, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവയും വാഹനത്തിനുണ്ട്. 17 ഇഞ്ചാണ് വീല്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷയ്ക്കായി കോര്‍ണറിങ് എ ബി എസ് സംവിധാനവും കമ്പനി നല്‍കിയിട്ടുണ്ട്.