എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ ഭാരവാഹികള്‍

single-img
14 November 2018

ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീശിനെയും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറര്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്റായിരുന്ന എ.എന്‍.ഷംസീറും സ്ഥാനമൊഴിഞ്ഞു.

വര്‍ഗീയതയ്ക്കും കേന്ദ്ര സര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്താണ് 14ാം സംസ്ഥാന സമ്മേളനം സമാപിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 619 പ്രതിനിധികളാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഓരോ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 508 പ്രതിനിധികളും 22 സൗഹാര്‍ധ പ്രതിനിധികളും നാല് നിരീക്ഷകരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയായിരുന്നു ഇത്.