ശരിക്കും മസിലളിയനാണ്;സുരക്ഷാ വേലി മറിഞ്ഞു താഴേക്കു പതിച്ച വിദ്യാര്‍ഥികളെ താങ്ങി രക്ഷിച്ച ഉണ്ണി മുകുന്ദന്റെ വീഡിയോ വൈറൽ

single-img
13 November 2018


ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ വ്യക്തി ജീവിതത്തിലൂം ശ്രദ്ധ നേടുകയാണ്. വിക്രമാദിത്യയില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന ഓമനപ്പേര് ശരിക്കും ഉണ്ണിമുകുന്ദനെ ആരാധകർ വിളിച്ചു തുടങ്ങിയിരിക്കുന്നു.

പാലക്കാട് എൻഎസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍ ആ മസിലിന്‍റെ ഗുണം എന്തെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇത്. കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഉണ്ണി മുകുന്ദനെ അടുത്തെത്തിയതോടെ കുട്ടികൾ ആവേശം മൂത്ത് കൈകൾ വീശി മുന്നോട്ട് അടുത്തു. ഇതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വേലിക്കെട്ട് ഭാരം താങ്ങനാവാതെ താഴേക്ക് നീങ്ങി. എന്നാൽ കുട്ടികള്‍ വീഴാതിരിക്കാനായി ആ വേലിക്കെട്ട് ഉണ്ണിമുകുന്ദന്‍ തന്‍റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തി.

ഉണ്ണിമുകുന്ദൻ തന്നെയാണ് വീ‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.