അയ്യപ്പന്‍ തുണച്ചെന്ന് രാജീവ് കണ്ടരര്;സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​നം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കുള്ള തി​രി​ച്ച​ടിയെന്ന് ബി​ജെ​പി

single-img
13 November 2018

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ വിധി അയ്യപ്പന്റെ തുണയാണെന്ന് തന്ത്രി കണ്ടരര് രാജീവര് പ്രതികരിച്ചു. ആചാരാനുഷ്ടാനങ്ങളില്‍ കോടതി വിധി സാരമായി ബാധിക്കുമെന്ന് നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോഴുണ്ടായിട്ടുള്ള വിധി സ്വാഗതാര്‍ഹമാണെന്നും ശബരിമലയുടെ സുഗതമായ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി രംഗത്ത് വന്നു. അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കുള്ള തി​രി​ച്ച​ടി​യാ​ണി​ത്. ശ​ബ​രി​മ​ല ക​ലാ​പ​ഭൂ​മി​യാ​ക്കാ​ന്‍ ശ്ര​മി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​പ്പു​പ​റ​യ​ണ​മെ​ന്നും ബി​ജെ​പി പ​റ​ഞ്ഞു.