അനസ്തീഷ്യ നല്‍കിയതില്‍ പിഴവ്:യുവതി ഒരാഴ്ച കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍;തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

single-img
13 November 2018

തൃശൂര്‍: ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി അനസ്തീഷ്യ നല്‍കിയ യുവതിക്ക് ഒരാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല. തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രീയയ്ക്ക് വിധേയമായ യുവതിക്കാണ് അനസ്തീഷ്യ നല്‍കിയതിലെ പിഴവ് മൂലം അബോധാവസ്ഥയില്‍ തുടരുന്നത്.

ബന്ധുക്കളുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. അനീഷ മുതുകില്‍ കുരു വന്നതിനെ തുടര്‍ന്നാണ് സഹകരണ ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദേശിച്ചു. ഓപ്പറേഷനു മുന്നോടിയായി അനീഷയ്ക്ക് അനസ്‌തേഷ്യ നല്‍കുകയും തുടര്‍ന്ന് കൈ തടിച്ചു വരികയും അനീഷ ബോധരഹിതയായതായും ചെയ്തു. എന്നാല്‍ ഇതു വകവെക്കാതെ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അനസ്തീഷ്യ നല്‍കിയതില്‍ മനപൂര്‍വമായ പിഴവുണ്ടായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.വീട്ടുകാരുടെ പരാതിയില്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ ബാലകൃഷ്ണന്‍, ജോബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തങ്ങളുടെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടില്ലെന്നും എന്നാല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.