റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് പുനപരിശോധന ഹര്‍ജികള്‍ക്ക് ശേഷം;റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി

single-img
13 November 2018

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് പുനപരിശോധനകള്‍ക്ക് ശേഷം മാത്രമെന്ന് സുപ്രീം കോടതി. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49റിവ്യു ഹര്‍ജികള്‍ ഉച്ച തിരിഞ്ഞു മൂന്നിന് കോടതി പരിഗണിയ്ക്കും.

ചീഫ‌്ജസ‌്റ്റിസ‌് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ‌് റിട്ട‌് ഹര്‍ജികള്‍ പരിഗണിച്ചത്. ജസ‌്റ്റിസുമാരായ സഞ‌്ജയ‌് കിഷന്‍ കൗള്‍, കെ എം ജോസഫ‌് എന്നിവരായിരുന്നു അംഗങ്ങള്‍. ജി വിജയകുമാര്‍,എസ് ജയാ രാജ് കുമാര്‍ ,ശൈലജ വിജയന്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജികളാണ് പരിഗണിച്ചത്. ഭരണഘടനാബെ‍ഞ്ച് പറഞ്ഞ വിധിക്കെതിരെ റിട്ട് ഹര്‍ജി സാധ്യമല്ലാത്തതിനാല്‍ വിധി നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നത്. ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ആണ് ഉന്നയിച്ചിരുന്നത്.

റി​ട്ട് ഹ​ര്‍​ജി​ക​ള്‍ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തി​യി​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.സീനിയര്‍ അഭിഭാഷകനായ ശങ്കര്‍ ഉദയ് സിംഗാണ് ബോര്‍ഡിന് വേണ്ടി കോടതിയില്‍ ഹാജരാവുക.