ശബരിമല യുവതീ പ്രവേശനം:പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതി: തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.

single-img
13 November 2018

ന്യൂഡല്‍ഹി:ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും.നേരത്തെ ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചിരുന്നു. പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേമ്പറില്‍ ചേര്‍ന്ന അഞ്ച് അംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്.