പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ മൂങ്ങയെ കൊന്ന് ദുര്‍മന്ത്രവാദം: ഒരാള്‍ അറസ്റ്റില്‍

single-img
13 November 2018

ദില്ലി: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ആകര്‍ഷിക്കുന്നതിനായി മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം നടത്തിയയാള്‍ പിടിയിലായി. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് പിടിയിലായത്.ഡല്‍ഹിയിലെ സുല്‍ത്താന്‍ പുരിയിലായിരുന്നു സംഭവം.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാള്‍ മൂങ്ങയെ കൊലപ്പെടുത്തി ദുര്‍മന്ത്രവാദം നടത്തിയത്.

യൂടൂബ് വീഡിയോ കണ്ടാണ് താന്‍ മൂങ്ങയെ ബലി നല്‍കിയതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. തനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും അവളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതി വെളിപ്പെടുത്തിയത്.മൃഗസംരക്ഷണ വകുപ്പിന്റെ സാന്നിധ്യത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കനയ്യയുടെ വീട്ടില്‍ നിന്നും മൂങ്ങയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.