സുപ്രീം കോടതിയില്‍ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് രാഹുല്‍ ഈശ്വര്‍

single-img
13 November 2018

കാസര്‍ഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.
ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മണം നടത്തന്‍ സാധ്യത ഉണ്ട്. എന്തായാലും പോരാട്ടം തുടരും. നിയമപരമായും എല്ലാ വഴികളും തേടുമെന്നും രാഹുല്‍ പറഞ്ഞു.

വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നല്‍കും. അവര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കും- രാഹുല്‍ പറഞ്ഞു.