‘ബി.ജെ.പിയിലുള്ളവരെല്ലാം ക്രിമിനലുകള്‍’; പാര്‍ട്ടി വിടുകയാണെന്ന് മഹാരാഷ്ട്ര എം.എല്‍.എ

single-img
13 November 2018

മുംബൈ: ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര വിമര്‍ശങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച്‌ മഹാരാഷ്ട്രയിലെ എം.എല്‍.എ മഹാരാഷ്ട്രയിലെ ധുലെ മണ്ഡലത്തിലെ എം.എല്‍.എ അനില്‍ ഗോട്ട് ആണ് നിയമസഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 19ന് ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസംതന്നെ താന്‍ നിയമസഭാ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയിലെ ചില നേതാക്കള്‍ ചില ക്രിമിനലുകളെ പാര്‍ട്ടിയില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. ഇവരാണ് സ്ഥാനാര്‍ത്ഥികളാകാന്‍ ഒരുങ്ങുന്നത്. അവര്‍ വിജയിച്ചുകഴിഞ്ഞാല്‍ ധുലെ നഗരത്തെ തന്നെ അവര്‍ ഇല്ലായ്മ ചെയ്യും. അഴിമതി ഇവിടെ പെരുകും. ഇനിയും അവരുടെ ആശയങ്ങളുമായി യോജിച്ചുപോകാനാകില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും അനില്‍ പറഞ്ഞു.