ഗുജറാത്ത് കലാപം:മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി നവംബര്‍ 19ന് സുപ്രീം കോടതി പരിഗണിക്കും

single-img
13 November 2018

ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

ഗോധ്ര കലാപകാലത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയ്ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട്.

69 പേര്‍ കൊല്ലപ്പെട്ട ഗോധ്ര കലാപത്തിലെ 58 പ്രതികളേയും 2012ല്‍ മെട്രോപൊളിറ്റന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സാക്കിയ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെക്കുകയാണ് 2017ല്‍ ഹൈക്കോടതിയും ചെയ്തത്. ഇതോടെയാണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്.