‘നാലാം ക്ലാസില്‍ നാലുവട്ടം തോറ്റു’; പ്രസംഗം തുടങ്ങി അവസാനിക്കുന്നത് വരെ കയ്യടിച്ച് കുട്ടികളും വേദിയിലുളളവരും; സുരഭിയുടെ ‘കോഴിക്കോടന്‍ പ്രസംഗം’ വൈറല്‍

single-img
12 November 2018

ദേശീയ അവാര്‍ഡ് ജേതാവിന്റെ തലക്കനമില്ലാതെ ആരാധകരോട് സംവദിക്കുന്ന താരമാണ് സുരഭി ലക്ഷ്മി. രസകരമായ രീതിയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന സുരഭിയുടെ പ്രസംഗത്തിനും സംഭാഷണത്തിനുമെല്ലാം കേള്‍വിക്കാരുണ്ട്.

അത്തരത്തിലുള്ള സുരഭിയുടെ ഒരു ‘കോഴിക്കോടന്‍ പ്രസംഗ’ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരഭിയുടെ കോഴിക്കോടന്‍ ശൈലിയിലുള്ള പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ സദസും വേദിയും കൈയടിയും ചിരിയും തുടങ്ങി.

നാലാം ക്ലാസില്‍ നാല് തവണ തോറ്റതാണെന്നും സ്ത്രീധനം കൊടുക്കാന്‍ ഇല്ലാത്തതു കൊണ്ടാണ് മൂസാക്കയുടെ കൂടെ പറഞ്ഞയച്ചതെന്നും സുരഭി പറയുമ്പോള്‍ നിര്‍ത്താത്ത ചിരിയും കൈയടിയുമായിരുന്നു. പ്രസംഗം തുടങ്ങിയപ്പോള്‍ മുതല്‍ ഉണര്‍ന്ന ആവേശവും ആരവവും സുരഭിയുടെ വാക്കുകള്‍ അവസാനിച്ച ശേഷവും നീണ്ടു നിന്നു.

സുരഭിയെ സ്‌കൂളിലേക്ക് വിളിച്ചപ്പോള്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല. ചീക്കോഡ് സ്‌കൂള്‍ മാനേജര്‍ പിടിച്ച പുലിവാല് എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിനു ആളുകളാണ് ഇതിനോടകം കണ്ടത്.

https://www.facebook.com/omfmediaofficial/videos/108699816710885/