ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു വരുന്നു

single-img
12 November 2018

ജനപ്രിയ നായകന്‍ ദിലീപ് ആരാധകന്റെ കഥയുമായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഷിബു’. ദിലീപ് സിനിമകള്‍ കണ്ട് അദ്ദേഹത്തിന്റെ തീവ്ര ആരാധകനായി മാറിയ ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’ പറയുന്നത്. ’32ാം അദ്ധ്യായം 23ാം വാക്യം’ എന്ന ചിത്രത്തിന്റെ സംവിധായകരായ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്.

കാര്‍ത്തിക്ക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. ഷിബുവിന് സംഗീതമൊരുക്കുന്നത് ആനന്ദം ഫെയിം സച്ചിന്‍ വാര്യരാണ്. കാര്‍ത്തിക് ആലപിച്ച ആദ്യ ഗാനം ഉടന്‍ പുറത്തെത്തും. തീയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ച് തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു.

തൊണ്ണൂറുകളില്‍ പുറത്തുവന്ന സിനിമകള്‍ കണ്ടാണ് ഷിബു ഒരു കടുത്ത ദിലീപ് ആരാധകനായി മാറുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് ദിലീപിനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഈ കഥാപാത്രത്തിന്റെ ആഗ്രഹം. അഞ്ജു കുര്യന്‍,സലിം കുമാര്‍, ബിജു കുട്ടന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.