പൊളളാര്‍ഡിനെ ഒറ്റക്കൈ കൊണ്ട് സിക്‌സ് അടിച്ച് ഋഷഭ് പന്ത്; വീഡിയോ

single-img
12 November 2018

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഋഷഭ് പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്ന അതുഗ്രന്‍ സിക്‌സര്‍ കാണികളെ അത്ഭുതപ്പെടുത്തി. കീറോണ്‍ പൊളളാര്‍ഡ് എറിഞ്ഞ 12–ാം ഓവറില്‍ ഒറ്റക്കൈ കൊണ്ടായിരുന്നു ആ സിക്‌സര്‍. ഈ അത്ഭുതപ്രകടനം കണ്ട് പൊളളാര്‍ഡ് അത്ഭുതപ്പെട്ട് നില്‍ക്കുന്ന കാഴ്ച ഗാലറിയെ ഇളക്കിമറിക്കുകയും ചെയ്തു. 38 പന്തില്‍ 58 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. കുട്ടിക്രിക്കറ്റില്‍ പന്തിന്റെ ആദ്യത്തെ അര്‍ധ സെഞ്ചുറിയാണിത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സും പന്ത് നേടി.