നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനക്കിടെ ബാഗില്‍ നിന്ന് വിഷപ്പാമ്പ് പുറത്തുചാടി; യുഎഇ യാത്രക്കെത്തിയ പാലക്കാട് സ്വദേശി പിടിയില്‍

single-img
12 November 2018

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ചെക്ക് ഇന്‍ കൗണ്ടറില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒരു യാത്രക്കാരന്റെ ഹാന്റ് ബാഗ് പരിശോധനക്കായി തുറന്നപ്പോള്‍ വിഷപ്പാമ്പ് പുറത്ത്ചാടുകയായിരുന്നു.

അബുദാബിയിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശി സുനിലിന്റെ ബാഗിലാണ് പാമ്പുണ്ടായിരുന്നത്. ഉടന്‍ തന്നെ പാമ്പിനെ ഇവര്‍ തല്ലിക്കൊന്നു. സുനിലിനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബാഗില്‍ പാമ്പ് ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നാണ് യാത്രക്കാരന്റെ മൊഴി.

എന്നാല്‍ ഇത് സുരക്ഷ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യുകയാണ്. പരിശോധനയില്‍ പാമ്പിനെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ വിമാനത്തിനുള്ളില്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമായിരുന്നു.