കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്നുവീണ് 50 പോലീസുകാര്‍ക്ക് പരിക്ക്; ചിലരുടെ നില ഗുരുതരം

single-img
12 November 2018

കണ്ണൂര്‍: പൊലീസുകാര്‍ക്കായി സംഘടിപ്പിച്ച പഠനക്യാമ്പിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 50 പൊലീസുകാര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ബീച്ചിലുള്ള കാന്‍ബേ എന്ന റിസോര്‍ട്ടിലാണ് അപകടം നടന്നത്. കെട്ടിടത്തിന് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന ക്ലാസിന്റെ ഉദ്ഘാടനത്തിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.