നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ ?

single-img
12 November 2018

കഴിഞ്ഞ മാസമായിരുന്നു 29 മില്യണ്‍ അക്കൗണ്ടുകളിലെ പേര്, സ്‌കൂള്‍, കോളേജ്, വ്യക്തിഗത വിവരങ്ങള്‍, മറ്റ് അനേകം കാര്യങ്ങള്‍ എന്നിവ ഹാക്ക് ചെയ്യപ്പെട്ടതായും വിവരങ്ങള്‍ ചോര്‍ന്നതായും ഫേസ്ബുക്ക് സമ്മതിച്ചത്. നിലവില്‍ എഫ്.ബി.ഐയുമായി സഹകരിച്ച് എത്രത്തോളം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പരിശോധിക്കുകയാണ് ഫേസ്ബുക്ക്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമകളുമായി ഫേസ്ബുക് ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഫേസ്ബുക്ക് അധികൃതരുടെ സഹായമില്ലാതെ തന്നെ നിങ്ങള്‍ക്കും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം.

നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍

ഡെസ്‌ക്‌ടോപ്പില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ഫേസ്ബുക്ക് ഹെല്‍പ് സെന്റര്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഈ ലിങ്കില്‍ പോയി പരിശോധിക്കാം

https://www.facebook.com/help/securtiynotice

1. പേജിലെ ഏറ്റവും താഴെയുള്ള ചോദ്യം ശ്രദ്ധിക്കുക

2. എന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ സുരക്ഷാ പ്രശ്‌നം ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യം കാണാം

3. അതിന് താഴെയുള്ള മറുപടിയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഏതെല്ലാം വിവരങ്ങള്‍
ചോര്‍ത്തപ്പെട്ടുവെന്ന് സൂചിപ്പിച്ച് ഉത്തരം കാണാം.

4. അക്കൗണ്ട് സുരക്ഷിതമാണെങ്കില്‍ അതും അവിടെ കാണിക്കും.