5 വയസുകാരിയെ പീഡിപ്പിച്ച 3ാം ക്ലാസുകാരന്‍ അറസ്റ്റില്‍

single-img
12 November 2018

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ചയാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി അഞ്ച് വയസുകാരിയെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റു ചെയ്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി.