ഒറ്റബോളില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ഓടിയെടുത്തത് 5 റണ്‍സ്; ന്യൂസിലാന്‍ഡ് ടീമിന്റെ മണ്ടത്തരത്തെ ട്രോളി സോഷ്യല്‍ മീഡിയ

single-img
12 November 2018

പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിലാണ് രസകരമായ സംഭവം ഉണ്ടായത്. 49ാമത് ഓവറിലായിരുന്നു സംഭവം. ട്രെന്‍ഡ് ബോള്‍ട്ടിന്റെ ബോള്‍ നേരിട്ട പാക് താരം ഫഹീം അഷ്‌റഫ് ബൗണ്ടറി ലൈനിലേക്ക് ബോള്‍ എത്തിച്ചെങ്കിലും ഫോര്‍ പോയില്ല.

ഇതിനകം ന്യൂസിലന്‍ഡിന്റെ താരം ബോള്‍ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് എത്തിച്ചു. ബോള്‍ കൈയ്യില്‍ കിട്ടിയതും വിക്കറ്റ് കീപ്പര്‍ ടോം ലതാം ബോളിങ് എന്‍ഡിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ ബോള്‍ സ്റ്റംപില്‍ കൊണ്ടില്ല. വീണ്ടും ബോള്‍ ടോമിന്റെ കൈകളിലേക്ക് എത്തിക്കാനുളള ന്യൂസിലന്‍ഡ് ഫീല്‍ഡറുടെ ശ്രമം പാഴായി.

ഈ സമയത്തിനുളളില്‍ പാക് താരങ്ങള്‍ ഓടി നേടിയത് 5 റണ്‍സായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒപ്പം ന്യൂസിലാന്‍ഡ് ടീമിന്റെ മണ്ടത്തരത്തെയും നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്.