ഐഫോണും മാക്ബുക്കും കേടാകുന്നു; സൗജന്യമായി ശരിയാക്കുമെന്ന് ആപ്പിള്‍

single-img
11 November 2018

ഐ ഫോണ്‍ എക്‌സിലും, മാക്ബുക്ക് പ്രോയിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗജന്യമായി തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന വാഗ്ദാനവുമായി ആപ്പിള്‍. ഐഫോണിലെ ടച്ചിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ടച്ച് ചെയ്യുമ്പോള്‍ ഫോണ്‍ കൃത്യമായി പ്രതികരിക്കുന്നില്ലെന്നാണ് പ്രധാന പരാതി.

എന്നാല്‍ ഐഫോണ്‍ xs, ഐഫോണ്‍ XR തുടങ്ങിയ മോഡലുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല. മാക്ബുക്ക് പ്രോയുടെ സ്റ്റോറേജിനാണ് പ്രശ്‌നം. സ്റ്റോറേജ് ഡ്രൈവിലെ തകരാര്‍ മൂലം ഡാറ്റ നഷ്ടമാകുന്നതാണ് പ്രോയിലെ പ്രധാന പ്രശ്‌നം.

128 ജി.ബി, 256 ജി.ബി സ്റ്റോറേജുള്ള മോഡലുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെ വിറ്റഴിച്ച മാക്ബുക്ക് പ്രോയിലാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. നേരത്തെ ബാറ്ററികളും കീബോര്‍ഡുകളും ഇത്തരത്തില്‍ മാറ്റിനല്‍കിയിരുന്നു.