പതിനാറുകാരിയായ മകളെ മയക്കുമരുന്നു നല്‍കി ഒരുവര്‍ഷത്തോളം പീഡിപ്പിച്ചു: 50 കാരനായ പിതാവ് അറസ്റ്റില്‍

single-img
11 November 2018

മുംബൈ: താനെ ജില്ലയിലെ ഭിവണ്ടിയില്‍ മകളെ മയക്കുമരുന്നു നല്‍കി പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് 50 കാരനായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 2017 മുതല്‍ പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായിരുന്നതായി പോലീസ് പറഞ്ഞു.

വീട്ടിലുള്ളവരെല്ലാം രാത്രി ഉറങ്ങുമ്പോള്‍ പെണ്‍കുട്ടിയെ ബലമായി മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്. ഇക്കാര്യം മറ്റുള്ളവരോട് വെളിപ്പെടുത്തിയാല്‍ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് പറഞ്ഞാണ് ഇയാള്‍ മകളെ നിശബ്ദയാക്കിയത്.

തുടര്‍ച്ചയായി ഒരു വര്‍ഷത്തോളം പിതാവില്‍ നിന്ന് പീഡനം നേരിട്ട ശേഷം പെണ്‍കുട്ടി ഒടുവില്‍ പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യം കാണിച്ചതോടെയാണ് പിതാവ് അറസ്റ്റിലാകുന്നത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.