വിവാഹത്തിന് നാലുനാള്‍ മാത്രം; രണ്‍വീറും ദീപികയും ഇറ്റലിയിലേക്ക്

single-img
10 November 2018

ദീപിക രണ്‍വീര്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കല്യാണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍സിങും ദീപികാ പദുക്കോണും ഇറ്റലിയിലേക്ക് തിരിച്ചു. നവംബര്‍ 14,15 തീയതികളിലാണ് ഇവരുടെ വിവാഹം.

വിവാഹം നടക്കുന്ന ഇറ്റലിയിലേക്കു പുറപ്പെടാന്‍ ഇരുവരും കുടുംബാംഗങ്ങള്‍ക്കൊപ്പം രാവിലെ മുംബൈ വിമാനത്താവളത്തിലെത്തിയിരുന്നു. ഇനി വിവാഹിതരായശേഷമേ ഇരുവരും തിരിച്ചെത്തുവെന്നു അറിയാവുന്നതുകൊണ്ടു തന്നെ നിരവധി ആരാധകരും മാധ്യമങ്ങളും ഇവിടെ എത്തിയിരുന്നു.

ദീപികയും കുടുംബവുമാണ് ആദ്യമെത്തിയത്. പിന്നീട് സ്വയം കാറോടിച്ച രണ്‍വീറെത്തി. ഒന്നിച്ചല്ല എത്തിയതെങ്കിലും ഒരേ നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്. വളരെ സന്തോഷവതിയായിരുന്നു ദീപിക മാധ്യമങ്ങള്‍ക്കു ചിത്രങ്ങളെടുക്കാന്‍ നിന്നുകൊടുത്തു.

ആരാധകര്‍ക്കു നേരെ കൈകൂപ്പിയും അഭിവാദ്യം ചെയ്തുമാണ് രണ്‍വീര്‍ വിമാനത്താവളത്തിന് അകത്തേക്കു നടന്നത്. വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി മേഖലയിലെ ലെയ്ക് കോമോ റിസോര്‍ട്ടില്‍ വെച്ചാണ് കല്യാണം. ദക്ഷിണേന്ത്യന്‍ സിന്ധി ആചാരങ്ങള്‍ അനുസരിച്ചായിരിക്കും വിവാഹം നടക്കുക.

View this post on Instagram

👍👍👍 #deepikapadukone

A post shared by Viral Bhayani (@viralbhayani) on

View this post on Instagram

Good wishes for #ranveersingh

A post shared by Viral Bhayani (@viralbhayani) on