മീ ടു ക്യാംപെയ്‌നില്‍ വെളിപ്പെടുത്തലുമായി നടി നിത്യ മേനോന്‍

single-img
10 November 2018

മീ ടൂ ക്യാമ്പയിനില്‍ പങ്കെടുത്ത് പരസ്യ പ്രതികരണങ്ങള്‍ നടത്താത്തത് തനിക്ക് പ്രതികരിക്കാന്‍ തന്റേതായ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാലാണെന്ന് നടി നിത്യ മേനോന്‍. ഒരു ഗ്രൂപ്പില്‍ നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഒറ്റക്ക് നിശബ്ദ പ്രതികരണം നടത്താനാണ് തനിക്ക് താല്‍പര്യമെന്നും നിത്യ കൂട്ടിചേര്‍ത്തു.

‘എനിക്ക് പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗങ്ങളുള്ളതിനാലാണ് മീ ടു ക്യാംപെയ്‌നില്‍ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ധ പ്രതികരണം നടത്താനാണ്’.

നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് രൂപവത്കരിച്ച സിനിമാരംഗത്തെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു നിത്യ. എനിക്ക് പ്രശ്‌നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്.

ലൈംഗികമായ ആവശ്യങ്ങളോടെ പലരും സമീപിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതിനെയൊക്കെ നിശബ്ദമായി മാത്രമെ ഞാന്‍ സമീപിക്കാറുള്ളൂ. ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ടെന്നും–നിത്യ വ്യക്തമാക്കി.