ശബരിമല വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല; തന്റേടമുണ്ടെങ്കില്‍ പിണറായി തടയട്ടെ: വീണ്ടും വെല്ലുവിളിച്ച് എം.ടി രമേശ്

single-img
10 November 2018

ശബരിമലയില്‍ കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പിണറായി വിജയന്‍ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടേയും കടമയാണ്.

ഈ ധര്‍മ്മയുദ്ധത്തില്‍ വിശ്വാസികള്‍ക്ക് എല്ലാ പിന്തുണയും ബിജെപി നല്‍കും. മണ്ഡല മാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയുടെ പേരില്‍ ക്ഷേത്രങ്ങളെയും വിശ്വാസികളേയും വേട്ടയാടാനാണ് പിണറായി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടോയെന്ന് പിണറായി വ്യക്തമാക്കണം.

പിണറായി വിജയന്റെ മര്‍ക്കടമുഷ്ടി കേരളത്തിന്റെ സമാധാന അന്തിരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയില്‍ സംസാരിക്കുകയായിരുന്നു എം ടി രമേശ്.

ധൈര്യമുണ്ടെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യൂവെന്ന് വീമ്പിളക്കിയ എം.ടി.രമേശിനെ തള്ളിപ്പറഞ്ഞ് ശ്രീധരന്‍പിള്ള