മലപ്പുറത്ത് ജുമുഅത്ത് പള്ളി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; ബാലറ്റ് പെട്ടിയെടുത്തോടിയ എ.പി വിഭാഗം പ്രവര്‍ത്തകരെ പൊലീസ് പിടികൂടി

single-img
10 November 2018

മലപ്പുറം കക്കോവ് വലിയ ജുമാ മസ്ജിദ് ഭാരവാഹി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. വോട്ട് പെട്ടി എടുത്തോടിയ എ.പി വിഭാഗം പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. പുല്‍പ്പറമ്പില്‍ ഹനീഫ, കുണ്ടിയോട്ട് അലി അക്ബര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

എന്നാല്‍പെട്ടി കണ്ടത്താനായിട്ടില്ല. വന്‍ പൊലീസ് സന്നാഹത്തിലായിരുന്നു പള്ളി തെരഞ്ഞെടുപ്പ് നടന്നിരുന്നത്. എ.പി-ഇ.കെ സംഘര്‍ഷം കാരണം മൂന്ന് വര്‍ഷമായി പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു.