മുത്തശി കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

single-img
10 November 2018

നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചെന്നൈയില്‍ ബസന്ത് നഗറില്‍ മൃതദേഹം സംസ്‌കരിച്ചു.

കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്നു. ആകാശവാണിയില്‍ നിന്നുമാണ് അവര്‍ സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്‌നിയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

വാസ്തുഹാര, തൂവല്‍ക്കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാല്‍, അനന്തഭദ്രം, വിസ്മയം, പട്ടാഭിഷേകം, പൊന്തന്‍മാട, സാഗരം സാക്ഷി, വിഷ്ണു, മല്ലുസിംഗ് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ കേശുവാണ് അവസാന ചിത്രം.