കൊല്ലത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ 18കാരന്‍ പിടിയില്‍

single-img
10 November 2018

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് ബൈക്കില്‍ കടത്തിക്കൊണ്ടു പോകവേ 18കാരന്‍ പിടിയില്‍. പുനലൂര്‍ വിളക്കുടി കല്ലുവിള വീട്ടില്‍ അരുണിനെയാണ് സാഹസികമായി പിടികൂടിയത്. അഞ്ചലിന് സമീപത്തെ ഗവ. ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടിയെ കാണാതായ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.

ഇതറിഞ്ഞ അരുണ്‍ പെണ്‍കുട്ടിയെ കരവാളൂര്‍ ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പെണ്‍കുട്ടിയെ നിയമ നടപടികള്‍ക്കു ശേഷം രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിട്ടു. പ്രതിയെ ഏരൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മുമ്പ് ട്രെയിനില്‍ വെച്ച് കാമുകിയുടെ മുഖത്ത് ആസിഡൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റെയില്‍വേ പൊലീസിലും സ്‌കൂളില്‍നിന്ന് ആസിഡ് മോഷ്ടിച്ചതിന് പുനലൂര്‍ പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. പെണ്‍കുട്ടിയെ കുളത്തൂപ്പുഴ, തെന്മല, കരവാളൂര്‍ ഭാഗങ്ങളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം നടന്നതായും പോലീസ് പറഞ്ഞു.