പവര്‍പോയിന്റ് പ്രസന്റേഷനിടെ അധ്യാപകന് ഫോള്‍ഡര്‍ മാറിപ്പോയി; വലിയ സ്‌ക്രീനില്‍ പ്ലേ ആയത് അശ്ലീല വീഡിയോ

single-img
9 November 2018

ചൈനയിലെ ഒരു അധ്യാപകന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പവര്‍പോയിന്റ് പ്രസന്റേഷന്‍ പ്ലേ ചെയ്ത് അധ്യാപകന്‍ പുറത്തുപോകുകയായിരുന്നു. എന്നാല്‍ ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളുടെ ചിരിയും കൂകി വിളിയും കേട്ട് തിരിച്ചെത്തിയ അധ്യാപകന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

വലിയ സ്‌ക്രീനില്‍ സെക്‌സ് രംഗങ്ങള്‍. ഓടിവന്ന് അധ്യാപകന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ടെന്‍ഷനിടയില്‍ മൗസും കീ ബോര്‍ഡൊന്നും കൈയില്‍ നില്‍ക്കുന്നില്ല. ഒടുവില്‍ എങ്ങനെയോ വീഡിയോ പ്രദര്‍ശിക്കുന്നത് നിര്‍ത്തുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്.

ലൈവ് ലീക്ക് എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോ മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പവര്‍പോയിന്റ് പ്രസന്റേഷന്‍ നടക്കുന്നതിനിടെ ഫോള്‍ഡര്‍ മാറി ക്ലിക്ക് ചെയ്ത് വീഡിയോ ഓപ്പണ്‍ ആവുകയായിരുന്നുവെന്നാണ് അധ്യാപകന്‍ പറയുന്നത്.