പ്രൊഡക്ഷന്‍ പയ്യന് ചെറിയൊരു പണികൊടുക്കാന്‍ പോയതാണ്; പക്ഷേ ‘പണി പാളി’; കുഞ്ചാക്കോ ബോബന്റെ വീഡിയോ വൈറല്‍

single-img
9 November 2018

നാല് ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം കഴിഞ്ഞ് വിശ്രമിക്കുന്ന പ്രൊഡക്ഷന്‍ ബോയ്‌യെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ വൈറല്‍. ഒരു കുളത്തിന്റെ അരികില്‍ കിടക്കുന്ന പയ്യനെയാണ് കുളത്തിലേയ്ക്ക് കല്ലെറിഞ്ഞ് ചാക്കോച്ചന്‍ ഞെട്ടിക്കാന്‍ നോക്കിയത്.

എന്നാല്‍ ഞെട്ടിയത് ചാക്കോച്ചനും. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. അവസാനം താരം തോറ്റ് പിന്മാറുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് രസകരമായ ഈ വീഡിയോ പങ്കുവച്ചത്. തട്ടിന്‍പുറത്ത് അച്യുതനിലെ ലൊക്കേഷനിലായിരുന്നു സംഭവം.

സംവിധായകന്‍ ബാബു നാരായണന്റെ മകള്‍ ശ്രവണ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. തട്ടിന്‍പുറത്ത് അച്യുതന്‍ കുഞ്ചാക്കോയ്ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്.

thug life chakochan #cheetipoi

നാല് ദിവസത്തെ continues night ഷൂട്ട് കഴിഞ്ഞു ഒന്നു ഉച്ചക്ക് ഉറങ്ങാൻ കിടന്ന പ്രൊഡക്ഷൻ ബോയ്യേ ഒന്നു പറ്റിക്കാൻ നോക്കിയതാ നമ്മുടെ ചാക്കോച്ചൻ, ബാക്കി ഭാഗം സ്ക്രീനിൽ…..shot by mahadevan thampicut RJ

Posted by Mahadeven Thampy on Thursday, November 8, 2018

https://www.youtube.com/watch?v=nlZXnklKL9U