കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

single-img
9 November 2018

പരവൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. പരവൂര്‍ കുറുമണ്ഡല്‍ സ്വദേശി വിഷ്ണുവിനെയാണ് (23) അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു പെണ്‍കുട്ടി കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണു ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സിഐ എസ്.സാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

മാതാപിതാക്കള്‍ മരിച്ചുപോയ പെണ്‍കുട്ടി മുത്തശ്ശിയോടൊപ്പമായിരുന്നു താമസം. പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന പ്രതി മൂന്നു മാസങ്ങള്‍ക്കു മുന്‍പു പല തവണ വീട്ടിലെത്തിയിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.