അന്ന് ഞങ്ങള്‍ക്കിടയില്‍ മത്സരങ്ങളുണ്ടായിട്ടുണ്ട്; കാവ്യയെയും ഭാവനയെയും കുറിച്ച് നവ്യയുടെ വെളിപ്പെടുത്തല്‍

single-img
9 November 2018

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മുന്‍നിര നായികനടിമാരായിരുന്നു കാവ്യയും നവ്യയും ഭാവനയും. ഇപ്പോഴിതാ ഇവര്‍ക്കിടയിലുണ്ടായിരുന്ന മത്സരങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നവ്യ നായര്‍. അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല ആര്‍ട്ടിസ്റ്റുമാരാണെന്നും എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുറ്റവര്‍ തന്നെയാണെന്നും നവ്യ പറഞ്ഞു.

കാലം ഡിമാന്‍ഡ് ചെയ്യുന്നത് പോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബര്‍ ഉണ്ടെങ്കില്‍ ഏതു കാലത്തും അഭിനയിക്കാന്‍ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിക്കുന്നത് കണ്ടിട്ടില്ലേ എന്നും മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ നവ്യ പറഞ്ഞു.