135 പ്രാവശ്യം നിയമ ലംഘനം നടത്തി; ബൈക്കുകാരനെക്കൊണ്ട് 31,556 രൂപ ഫൈനടപ്പിച്ച് പോലീസ്

single-img
9 November 2018

റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്‌ക്കരിച്ചിട്ടുള്ളതാണ് ട്രാഫിക് നിയമങ്ങള്‍. കാല്‍നടക്കാരും വാഹനങ്ങള്‍ ഓടിക്കുന്നവരും ഈ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ചിലര്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലേ… എന്ന മട്ടിലാണ് വാഹനം ഓടിക്കുന്നത്.

ഇതില്‍ അധികവും ബൈക്ക് യാത്രക്കാരാണ്. നിരവധി അപകടങ്ങളാണ് ബൈക്ക് യാത്രക്കാര്‍ മുഖേന റോഡില്‍ ഉണ്ടാവുന്നത്. ചിലര്‍ മനപൂര്‍വ്വമല്ലാതെ അബദ്ധത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ ചിലര്‍ക്ക് അതൊരു ഹോബിയാണ്. ഹൈദരാബാദുകാരനായ കൃഷ്ണ പ്രകാശ് എന്നയാള്‍ക്കും ട്രാഫിക് നിയമലംഘനം ഒരു ഹോബിയാണ്.

എകദേശം 135 തവണയാണ് ഇയാള്‍ ട്രാഫിക് നിയമം ലംഘിച്ചത്. ടിഎസ് 01 ഇഡി 9176 എന്ന ബൈക്കിലാണ് ഈ 135 പ്രാവശ്യവും നിയമ ലംഘനം നടത്തിയത്. നിയമം ലംഘിച്ചു എന്ന് മാത്രമല്ല ഇത്രയും കാലമായിട്ടും ഫൈന്‍ അടച്ചിട്ടുമില്ല. 2016ലായിരുന്നു അവസാനമായി ഫൈന്‍ അടച്ചത്.

ഒടുവില്‍ പൊലീസ് പ്രകാശിന്റെ ബൈക്ക് കണ്ടുകെട്ടിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇയാള്‍ അടച്ച ഫൈന്‍ തുക കേട്ടാല്‍ ഞെട്ടും. ഏകദേശം 31,556 രൂപ. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമായിരിന്നു ഭൂരിഭാഗം ഫൈനും.