കുടകില്‍ നാളെ ബന്ദ്

single-img
9 November 2018

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കുടകില്‍ ശനിയാഴ്ച ബന്ദ്. ടിപ്പു ജയന്തി വിരുദ്ധ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സമിതി പ്രസിഡന്റ് എംബി അഭിമന്യു കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സമാധാനപരമായ ബന്ദ് നടത്താനാണ് സമിതി ഉദ്ദേശിക്കുന്നതെന്ന് അഭിമന്യു കുമാര്‍ വ്യക്തമാക്കി. വ്യാപാരികളോടും ബസ്, ഓട്ടോറിക്ഷ ഉടമകളോടും മറ്റ് സംഘടനകളോടും ബന്ദിന് പിന്തുണ നല്‍കാന്‍ അഭിമന്യുകുമാര്‍ അഭ്യര്‍ഥിച്ചു.നേരത്തെ ടിപ്പു ജയന്തി ആഘോഷം സംസ്ഥാനത്ത് നിരോധിക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.