നടന്‍ ദിലീപിന് കോടതിയില്‍ നിന്ന് അനുകൂല വിധി

single-img
9 November 2018

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശ യാത്ര നടത്താന്‍ കോടതി അനുമതി നല്‍കി. സിനിമ ചിത്രീകരണത്തിനായിട്ടാണ് ദിലീപ് വിദേശത്ത് പോകാന്‍ കോടതിയെ സമീപിച്ചത്. നവംബര്‍ 15 മുതല്‍ വിദേശയാത്ര നടത്താമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിച്ചത്.

അനുമതി നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ദിലീപിന്റെ നീക്കം വിചാരണ നീട്ടി കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി ദിലീപിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

വിചാരണക്ക് സ്‌പെഷല്‍ കോടതി രുപീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി യാത്രക്ക് തൊട്ടടുത്ത ദിവസം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും വ്യക്തമാക്കി. മുമ്പും ദിലീപിന് വിദേശയാത്ര നടത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു.